എം എൽ എ യുടെ നേതൃത്വത്തിൽ മുൻപ് നടന്ന സർവ്വകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിച്ച ടോൾ അധികൃതർക്ക് കനത്ത തിരിച്ചടി.ഏകപക്ഷമായി 5 കിലോമീറ്റർ ദൂരപരിധി പ്രഖ്യപിച്ച് വാഹന രേഖകൾ ശേഖരിച്ചതും, സമരങ്ങളെ തച്ച് തകർക്കാനായി നിർണായക വേളയിൽ ലിസ്റ്റ് പുറത്ത് വിട്ടതും വെറുതെയായി.
വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗത്തിൽ നിർണായക തീരുമാനം.ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനായി എം പി യുടെ നേതൃത്വത്തിലുള്ള ഏഴാംഗ കമ്മിറ്റി നിലവിൽ വന്നു.മാർച്ച് 15 വരെ നിലവിലെ സ്ഥിതി തുടരാനും ശേഷം കമ്മിറ്റി ചർച്ച ചെയ്ത് പരിഹരിക്കാനുമാണ് തീരുമാനം.
എം പി കെ രാധാകൃഷ്ണൻ,മന്ത്രി കെ രാജൻ,പി പി സുമോദ്, കെ ഡി പ്രസേനൻ, കളക്ടർ ജി പ്രീയങ്ക,എൻ എച്ച് ഐ പി ഡി,കരാറുകരുടെ പ്രധിനിധി എന്നിവരെ ഉൾപെടുത്തിയാണ് ഏഴാംഗ കമ്മിറ്റി നിലവിൽ വന്നത്.സ്കൂൾ വാഹനങ്ങൾക്ക് അനധികൃതമായി വക്കീൽ നോട്ടീസ് അയച്ചത് പിൻവലിക്കാനും,വെള്ളി മൂങ്ങ (ഓട്ടോറിക്ഷകളെ) ടോളിൽ നിന്നൊഴിവാക്കാനും തീരുമാനിച്ചു.
ഇതോടെ ഏകപക്ഷമായി 5 കിലോമീറ്റർ ദൂരപരിധി പ്രഖ്യപിച്ച് വാഹന രേഖകൾ ശേഖരിച്ചതും, സമരങ്ങളെ തച്ച് തകർക്കാനായി നിർണായക വേളയിൽ ലിസ്റ്റ് പുറത്ത് വിട്ടതും വെറുതെയായി.ടോൾ കമ്പിനി അധികൃതരുടെ വിരട്ടലുകൾക്ക് മുൻപിൽ വാഹന രേഖകൾ ഹാജരാക്കിയവരും ഇളഭ്യരായി.
സി പി എം പ്രധിനിധി ടി.കണ്ണൻ,സുകുമാരൻ മാസ്റ്റർ,പി.കെ.ഉസനാർ,കോൺഗ്രസ് പ്രധിനിധി ഇല്യാസ് പടിഞ്ഞാറെക്കളം,ബി ജെ പി പ്രധിനിധി ഗുരു,മുസ്ലിം ലീഗ് സെയ്താലി മുത്തു,വടക്കഞ്ചേരി ജനകീയ വേദി നേതാക്കളായ ബോബൻ ജോർജ്,സുരേഷ് വേലായുധൻ,ജിജോ അറയ്ക്കൽ,കെ.ശിവദാസ്,പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രധിനിധി പി.ജെ.ജോസ്,
ജോർസി ജോസഫ്,വ്യാപാരി സംരക്ഷണ സമിതി പ്രധിനിധി സി.കെ.അച്ചുതൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രധിനിധി കെ.എം.ജലീൽ എന്നിവർ സംസാരിച്ചു.ആലത്തൂർ ഡി വൈ എസ് പി മുരളീധരൻ, വടക്കഞ്ചേരി സി ഐ കെ പി ബെന്നി,എസ് ഐ ബാബു തുടങ്ങി സാമൂഹിക സംസ്‍കാര രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

