വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച് പി പി സുമോദ് എം എൽ എ.പ്രദേശവാസികളുമായി
തർക്കം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച കെ രാധാകൃഷ്ണൻ എം പി യുടെ സാനിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.തിങ്കളാഴ്ച മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും എം എൽ എ യുടെ ഇടപെടലിനെ തുടർന്നും,ശക്തമായ ജനകീയ സമരങ്ങളെ തുടർന്നും ടോൾ പ്ലാസ അധികൃതർക്ക് മുട്ട് മടക്കേണ്ടി വന്നിരുന്നു.ആറ് പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

