വടക്കഞ്ചേരി:സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിക്കുന്നു.നാളെ 10 ന്
തങ്കം ജംഗ്‌ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.ധർണ്ണ സമരം മുൻ മന്ത്രി വി സി കബീർ മാഷ് ഉത്ഘാടനം ചെയ്യും.നികുതിക്കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നാളെ മാർച്ചും ധർണ്ണയും നടത്താനാണ് കോൺഗ്രസ് തീരുമാനം.

