കുതിരാൻ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. തൃശ്ശൂർ ഭാഗത്തുനിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ദേശീയപാതയോരത്തെ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികൾ ആയിരുന്ന ഭാര്യയും ഭർത്താവും ഇവരുടെ മകളും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടിയുടെ മാതാവിന് സാരമായി പരിക്കേറ്റുണ്ട്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവും കുട്ടിയും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
