വടക്കഞ്ചേരി: മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. രക്കാണ്ടി പടിഞ്ഞാറേക്കുളമ്പിൽ രാധാകൃഷ്ണനാണ് (52) മരിച്ചത്.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തലാംപാടത്താണ് സംഭവം. പന്തലാംപാടം റോഷൻ്റെ വീട്ടുവളപ്പിലെ മാവ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ പീച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
