ആലത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കം

വടക്കഞ്ചേരി: ആലത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. പന്തലാമ്പാടം മേരി മാതാ എച്ച്. എസ്. എസില്‍ പി. പി. സുമോദ് എം. എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒക്ടോബര്‍ 24 വരെ നടക്കുന്ന മേളയില്‍ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 4,132 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.

കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രസന്നകുമാരി, സി. സി. ചന്ദ്രബോസ്, വാര്‍ഡ് അംഗങ്ങളായ കുഞ്ഞമ്മ പീറ്റര്‍, ഉണ്ണികൃഷ്ണന്‍, ബാലന്‍, ആലത്തൂര്‍ എ.ഇ.ഒ എം.പി ബാലഗോപാലന്‍, സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ആന്‍സണ്‍ മേച്ചേരി, പ്രിന്‍സിപ്പല്‍ ഷൈജോ, അധ്യാപകരായ സ്വപ്ന ജോസഫ്, വി.ജെ ജോണ്‍സണ്‍, പി.ടി.എ പ്രസിഡന്റ് എന്‍.വിജു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ മാര്‍ഷല്‍ പി.മാത്യു എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *