വടക്കഞ്ചേരി:വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കും.ഡിസംബർ 30, ചൊവ്വാഴ്ച തേവർകാട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കുടുംബ സംഗമം.ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമാ – സീരിയൽ താരങ്ങളായ സലീം ഹസ്സൻ ( പ്യാരിജാതൻ ), സ്നേഹ ശ്രീകുമാർ (മണ്ഡോദരി) എന്നിവർ മുഖ്യാതിഥികളാകും.
ചടങ്ങിനോടനുബന്ധിച്ച് അഞ്ച് പഞ്ചായത്തിലെ അഞ്ച് കർഷകരെയും, വ്യാപാരികളുടെ മക്കളിൽ പoന – പoനേത്യര രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും ആദരിക്കും. പിന്നണി ഗായിക ദുർഗ്ഗവിശ്വനാഥും സംഘവും നയിക്കുന്ന ഗാനമേളയും, മറ്റ് കലാപരിപാടികളും അരങ്ങേറും.വാർത്താ സമ്മേളനത്തിൽ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കെ എം ജലീൽ, ജനറൽ സെക്രട്ടറി എം ഡി സിജു, ട്രഷറർ സി എസ് സിദ്ദീക്ക് എന്നിവർ പങ്കെടുത്തു.
