വടക്കഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച മുഖ്യ പ്രതി പിടിയിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ രാജി (ഷിജു – 40) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജൂലൈ 18 ന് രാത്രിയാണ് മണപ്പാടം സ്വദേശിനിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയത്.സംഭവത്തിൽ തമിഴ്നാട് സത്യമംഗലം സ്വദേശി മാതേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജിയെ അറസ്റ്റ് ചെയ്തത്.ലോറി ഡ്രൈവർ മാരായ ഇരുവരും ചേർന്ന് മോഷണം നടത്തുകയായിരുന്നു.നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട്ടിൽ ബൈക്ക് ഉപയോഗിച്ചു വരുന്നതിനിടെയാണ് വടക്കഞ്ചേരി പൊലീസിൻ്റ പിടിയിലായത്.ഇരുവരുടെ പേരിലും മറ്റ് നിരവധി കേസുകൾ ഉണ്ട്.
