മന്ത്രി കെ. കൃഷ്ണൻകുട്ടി കാട്ടാന ആക്രമണത്തിൽ മരിച്ച കുമാരന്റെ വീട് സന്ദർശിച്ചു

പാലക്കാട്‌കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരന്റെ വീടും കുടുംബാംഗങ്ങളെയും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായും പ്രദേശവാസികളുമായും സംസാരിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷും സ്ഥലം സന്ദർശിച്ചിരുന്നു.
പ്രദേശത്തെ റോഡുകളുടെ നവീകരണം, കൂടുതൽ സ്ട്രീറ്റ് ലൈറ്റുകളുടെ ആവശ്യം, ഫെൻസിങ് , അടിക്കാടുകൾ നീക്കുക, കുമാരന്റെ ആശ്രിതർക്ക് വാഗ്ദാനം ചെയ്ത താൽക്കാലിക ജോലി സ്ഥിരപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ പ്രദേശവാസികൾ മന്ത്രിയോട് ഉന്നയിച്ചു. പരാതികളും ആവശ്യങ്ങളും രേഖാമൂലം തയ്യാറാക്കി ഈ മാസം 24-ന് മുമ്പ് സമർപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സന്ദർശന വേളയിൽ പ്രാദേശിക ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *