കിഴക്കഞ്ചേരി: കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. ഇളവം പാടം ആലാംപരുത ഇമ്മിട്ടി വീട്ടിൽ ബൈജുവിൻ്റെ മകൻ ജിതിൻ (18) ആണ് മരിച്ചത്. തൃശൂർ പുതുക്കാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട മതിക്കുന്ന് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജിതിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുളത്തിൽ താഴ്ന്ന് പോയ വിദ്യാർഥിയെ പുറത്തെടുത്തത്. വ്യാഴാഴ്ച കാലത്ത് 11 മണിയോടെയായിരുന്നു സംഭവം.
