ദേശീയ പാത പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.

വടക്കഞ്ചേരി: ദേശീയ പാത പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.നെന്മാറ തേവർമണി അയ്യപ്പൻപാറ സ്വദേശി ദേവൻ (38) ആണ് മരിച്ചത്.അപകടത്തിൽ ലോറിയുടെ ക്ലീനർ കൊല്ലങ്കോട് സ്വദേശി അജയ് (26) പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് സംഭവം.തൃശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ടോൾ പ്ലാസ്സ എത്തുന്നതിന് മുമ്പ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിമറിയുകയായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച 10 ന് ആയിലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *