വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലെ തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദിയും വ്യാപാരി സംരക്ഷണ സമിതിയും ചേർന്ന് ടോൾ പ്ലാസ ഉപരോധിച്ചു.
വടക്കഞ്ചേരി പൊലീസ് എത്തി സമരക്കാരെ ട്രാക്കിൽ നിന്ന് മാറ്റി. തുടർന്ന് എഡിഎം എ.അബ്ദുൽ ലത്തീഫ് സ്ഥലത്തെത്തി. ടോൾ അധികൃതരും സമരക്കാരും എഡിഎമ്മും നടത്തിയ ചർച്ചയിൽ 7.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നും പുതിയ വാഹനങ്ങൾക്കും സെക്കന്റ് ഹാൻഡ് വാഹനങ്ങൾക്കും ഉൾപ്പെടെ സൗജന്യം നൽകാമെന്നും ടോൾ അധികൃതർ ഉറപ്പ് നൽകി. 6 മാസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്താൽ മതിയെന്നും ഒന്നിൽ കൂടുതൽ വാഹനം ഉള്ളവർക്ക് 2 വാഹനങ്ങൾക്ക് സൗജന്യം നൽകാനും തീരുമാനിച്ചു.
ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡൻ്റ് സി.കെ.അച്യുതൻ,
സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സതീഷ് ചാക്കോ, സഫർ ഇമ്മേരിയാസ്, സലിം
തണ്ടിലോട്, കെ.ശിവദാസ്, ജനാർദ്ദനൻ താളിക്കോട്, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.
