ജന മനസ് കവർന്ന് പ്രധാനിയുടെ സ്വന്തം `കുട്ടൻ’

വടക്കഞ്ചേരി: ത്രികോണം മത്സരം നടന്ന പതിനേട്ടാം വാർഡ് പ്രധാനിയിൽ ഇരു മുന്നണികളെയും തോൽപ്പിച്ച് പ്രധാനിയുടെ സ്വന്തം പ്രസാദ് (കുട്ടൻ) 182 വോട്ടിന് വിജയിച്ചു.സി പി എം, കോൺഗ്രസ്‌ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വന്തന്ത്രനായി നിന്ന് പ്രസാദ് പ്രധാനിയുടെ മനം കവർന്നത്.വോയ്സ് ഓഫ് വടക്കഞ്ചേരി യുടെ സ്ഥാനാർഥി കൂടിയായ പ്രസാദ് യൂ ഡി എഫ് പിന്തുണയോടെ ആദ്യം മത്സര രംഗത്തെത്തിയെങ്കിലും തൊട്ട് പിന്നാലെ യൂ ഡി എഫ് സ്ഥാനാർഥിയായി ബാബു മാധവൻ രംഗത്തെത്തുകയായിരുന്നു.
ശക്തമായ മത്സരവുമായി സി പി എം സ്ഥാനാർഥി മുൻ വാർഡ് മെമ്പർ കൂടിയായ ആർ സജീഷ് കുമാറും രംഗത്തുണ്ടായിരുന്നു.2015-20 കാലഘട്ടത്തിൽ സി പി എം സ്ഥാനാർഥിയായിരുന്ന പ്രസാദ് അന്ന് 42 വോട്ടിനായിരുന്നു ആദ്യമായി പഞ്ചായത്ത് അംഗമായത്.പിന്നീട് സി പി എമ്മുമായി തെറ്റി പിരിഞ്ഞു സ്വതന്ത്രമായി മത്സരിക്കുകയിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *