അഞ്ചുമൂർത്തി മംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്ക്.


വടക്കഞ്ചേരി:തൃശ്ശൂർ – പാലക്കാട് ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്ക്.
വ്യാഴാഴ്ച പുലർച്ചെ 12:30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തമിഴ്നാട് തിരുത്തണി ഭാഗത്തുനിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉൾപ്പെടെ 24 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
റോഡിന്റെ വലതുഭാഗത്ത് ഡിവൈഡറിൽ തട്ടിയശേഷം ബസ് ഡിവൈഡറിന് മേലേക്ക് മറിയുകയായിരുന്നു.
അപകടത്തിനു മുൻപ് ഇതേ ദിശയിൽ പോവുകയായിരുന്ന മറ്റൊരു ലോറിയിലും ഇടിച്ചിട്ടുണ്ട്. ലോറിയിലെ ആർക്കും പരിക്കില്ല. വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നും പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *