പുതുക്കോട് അയ്യപ്പക്ഷേത്രത്തിൽ മോഷണം

വടക്കഞ്ചേരി: പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ സ്റ്റോർ റൂം തുറന്നാണ് 15 ഓട്ട് വിളക്ക്, ഒരു ഓട്ടുരുളി, ചെമ്പ്കുടം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്ഥലതെത്തി പരിശോധന നടത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *