വടക്കഞ്ചേരിയിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ സഹോദരികൾക്ക് പരുക്ക്

വടക്കഞ്ചേരി: ശിവരാമ പാർക്കിന് മുൻവശത്തായി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ സഹോദരിമാർക്ക് സാരമായി പരുക്ക്. കിഴക്കഞ്ചേരി കളവാപ്പാടം മുതിയൻ പറ്റ വീട്ടിൽ ഗീതു എസ് (24),നീതു എസ് (26) എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ ഗീതുവിന്റെ കാലൊടിഞ്ഞു. നീതുവിനും കാലിനാണ് പരുക്ക്.ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 5.20 ഓടെയാണ് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ്‌ യുവതികൾ സഞ്ചരിക്കുകയിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറിയത്.ബസ്സിനടിയിലേക്ക് സ്കൂട്ടർ വീണിട്ടും ബസ്സ് 10 മീറ്ററോളം ഇരുവരെയും വലിച്ചു കൊണ്ട് പോയി.യുവതികളും അടുത്തുണ്ടായിരുന്നവരും ബഹളം വെച്ചത്തോടെയാണ് ബസ്സ്‌ നിർത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഓടി കൂടിയ നാട്ടുകാർ ബസ്സ്‌ ജീവനക്കാരെ തടഞ്ഞു വെച്ചു. പോലീസ് എത്തി സ്ഥിതി നിയന്ത്രിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *