വടക്കഞ്ചേരി:
വാണിയംപാറയിൽ കാൽനടയാത്രക്കാരെ കള്ള് വണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു.
വാണിയംപാറ സ്വദേശികളായ ജോണി,രാജു എന്നിവരാണ് മരിച്ചത്.വാണിയംപാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വരുമ്പോൾ ഇന്ന് കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ദിശയിൽ നിന്നും വന്ന കള്ള് വണ്ടി കാൽനടയാത്രക്കാരെ പുറകിൽ വന്നിടിക്കുകയായിരുന്നു . കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവൻ രക്ഷിക്കാനായില്ല.
