മണപ്പാടത്ത് ലോറിയും, ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് ലോറിയും, ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മുടപ്പല്ലൂർ പാക്കാട് ചന്ദ്രൻ (53) ആണ് മരിച്ചത്. യാത്രക്കാരായ ചിറ്റിലഞ്ചേരി കോഴിപ്പാടം പള്ളിക്കാട് രാധിക, മകൾ ആര്യശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടു കൂടിയാണ് സംഭവം.മണപ്പാടം വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രൻ മരിച്ചു. ഭാര്യ: രാധ മക്കൾ: സുജിത്ത്, ശ്രീജിത്ത്, ശരത്ത്, ശരണ്യ മരുമകൻ: രാജേഷ്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *