വടക്കഞ്ചേരി:പൊത്തപ്പാറയിൽ വീട്ടമ്മയെ മർദിച്ച് ആഭരണവും പണവും കവർന്നു.പൊത്തപ്പാറ വെട്ടിക്കൽ കുളമ്പ് ബാബു ഭാര്യ ജയന്തിയെയാണ് മർദിച്ച് അവശയാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന 45000 രൂപയും 3 പവൻ സ്വർണാഭരണവും എടുത്തുകൊണ്ടുപോയത്.സംഭവം നടക്കുന്ന സമയം ജയന്തി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പ്രദേശത്ത് കരണ്ട് പോയിരുന്നു.
വീടിന്റെ പിൻവശത്ത് പ്ലാസ്റ്റിക് വാതിൽ തകർത്ത് രണ്ടുപേർ മാസ്കും റെയിൻ കോട്ടുമായി അകത്ത് കടന്നു ബാബുവിന്റെ ഭാര്യയെ കഴുത്തിൽ പിടിച്ചുനിർത്തി ഭയപ്പെടുത്തി, തല്ലി പരിക്കേൽപ്പിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവരുകയായിരുന്നു.
ജയന്തി ആശുപത്രിയിൽ ചികിത്സ തേടി.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.
