മണികിലുക്കം:നാടൻ പാട്ട് മത്സരത്തിന് നാളെ വടക്കഞ്ചേരിയിൽ തുടക്കം.


വടക്കഞ്ചേരി:വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ മാർച്ച് 4,5,6 തിയ്യതികളിൽ മണികിലുക്കം-2025 എന്ന പേരിൽ നാടൻ പാട്ട് മത്സരം സംഘടിപ്പിക്കും.കലാഭവൻ മണിയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാന്റിലെ നാട്ടരങ്ങ് വേദിയിൽ വെച്ചാണ് മത്സരം അരങ്ങേറുക.
മാർച്ച് 4ന് ചൊവ്വാഴ്ച്ച വൈകിട്ട് 5:00 മണിക്ക് പ്രശസ്ത നർത്തകനും കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസറും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി, നാടൻ പാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി, നാടൻപാട്ടുകാരനും പ്രശസ്ത വ്ലോഗറുമായ കുമരേഷ് വടവന്നൂർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് പ്രശസ്തരായ ടീമുകൾ മത്സരത്തിന് മാറ്റുരയ്ക്കാനെത്തും.പ്രവേശനം സൗജന്യമാണ്.പത്രസമ്മേളനത്തിൽ വോയ്സ് ഓഫ് വടക്കഞ്ചേരി പ്രസിഡണ്ട് പി.ഗംഗാധരൻ,സംഘാടകസമിതി ചെയർമാൻ മോഹനൻ പള്ളിക്കാട്, ട്രഷറർ കെ.പി.സണ്ണി,സുരേഷ് വേലായുധൻ,സന്തോഷ് കുന്നത്ത്,ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *