
15.12.2023 തിയതിലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് പാലക്കാട് ജില്ലയില്‍ (1st NCA- Latin Catholics/Anglo Indian (കാറ്റഗറി നമ്പര്‍ 563/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2024 ജൂലൈ 11-ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2024 ആഗസ്റ്റ് 30ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള 10 ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 13-ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. വിശദവിവരം www.keralapsc.gov.in -ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും SMS/Profile Message വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സ്ഥലത്തും സമയം ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തണമെന്നും ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

