വടക്കഞ്ചേരി:വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മണികിലുക്കം നാടൻ പാട്ട് മത്സരത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി.നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി ഉത്ഘാടനം ചെയ്തു.നാടൻപാട്ടുകാരനും പ്രശസ്ത വ്ലോഗറുമായ കുമരേഷ് വടവന്നൂർ,വോയ്സ് ഓഫ് വടക്കഞ്ചേരി പ്രസിഡണ്ട് പി.ഗംഗാധരൻ,സംഘാടകസമിതി ചെയർമാൻ മോഹനൻ പള്ളിക്കാട്,സെക്രട്ടറി എം എച്ച് വിപിൻ ദാസ് എന്നിവർ സംസാരിച്ചു.വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാന്റിലെ നാട്ടരങ്ങ് വേദിയിൽ മാർച്ച് നാല് മുതൽ ആറ് വരെയാണ് മത്സരം അരങ്ങേറുക.

