വണ്ടാഴി: കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഏറാട്ടുകുളമ്പ് ക്യഷ്ണമാർ (52) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടിയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്ത തെന്നാണ് പ്രാഥമിക നിഗമനം.കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ സംഗീത (47) നെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെത്തി ആത്മഹത്യ ചെയ്ത തെന്നാണ് കരുതുന്നത്.
