ദേഹാസ്വാസ്ഥ്യം: വടക്കഞ്ചേരി സ്വദേശിയായ 10 വയസുകാരി മരിച്ചു.

വടക്കഞ്ചേരി:കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവിക (10) ആണ് മരിച്ചത്.ഇവർ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയതാണ്. എന്നാൽ ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *