സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു

വടക്കഞ്ചേരി: എ.ഐ.ടി.യു.സി. ജനുവരി 17 ന് നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു.സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചുമാണ് സെക്രട്ടറിയേറ്റ് മാർച്ച്. വടക്കഞ്ചേരിയിൽ നടന്ന ജില്ലാ സമാപനസമ്മളനം സി.പി.ഐ.ജില്ലാ സെക്രട്ടറി കെ..പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വാസുദേവൻ തെന്നിലാപുരം അധ്യക്ഷനായി. ജാഥാ ക്യാപ്റ്റർ മുൻ എം.പി ടി.ജെ.ആഞ്ജലോസ്, കെ.കെ.അഷറഫ്, കെ.ജി.ശിവാനന്ദൻ, എലിസബത്ത് അസീസി, എ.വി.അബ്ബാസ്, കെ.രാമചന്ദ്രൻ, കെ.രാജൻ, എ.സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *