
വടക്കഞ്ചേരി: ബസിൽ വച്ച് യുവതിയെ വെട്ടി പരിക്കേല്പിച്ചു.കണ്ണമ്പ്ര കുന്നങ്കാട് സലിമിൻ്റെ ഭാര്യ ഷമീറ (40) നാണ് വെട്ടേറ്റത്.സംഭവു മാ യി ബന്ധപ്പെട്ട് കാരപൊറ്റ മാട്ടുവഴി സ്വദേശി മധൻ കുമാറിനെ (42) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടി കാരപ്പൊറ്റ മാട്ടുവഴിയിൽ വച്ചാണ് സംഭവം.തൃശൂർ -പഴയന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മാട്ടുവഴിയിലെ സ്റ്റോപ്പിൽ നിർത്തിയപ്പോൾ ബസ്സിനുള്ളിൽ കയറി വെട്ടുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ ഷമീറയെ ത്യശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

