മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു

വടക്കഞ്ചേരി : വടക്കഞ്ചേരി മുഹിയിദ്ധീൻ ഹനഫി ജുമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെആഘോഷിച്ചു.
ആഘോഷത്തിൻ്റെ ഭാഗമായി ഭക്ഷണ വിതരണം,പാളയം മയ്യിത്താങ്കരയിൽ നിന്നും ഹനഫി പള്ളിയിലേക്ക് ദിക്റ് ജാഥ, ജലാലിയ റാത്തീബ്, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.ചീഫ് ഇമാം മുഹമ്മദ് യാസീൻ സിറാജി,ഹുസൈൻ ഉലൂമി,അനീസ് റഹിമാൻ ഫാസിൽ മൻബഇ,ഇബ്രാഹീം മൗലവി,ശംസുദ്ദീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *