വടക്കഞ്ചേരി:ആറുവരി പാതയിൽ വീണ്ടും അപകടം.ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് (43) മരിച്ചത്.വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിൽ ടോൾപ്ലാസക്കടുത്ത് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ കഴിഞ്ഞ് 200 മീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്.ടാങ്കർ ലോറി സ്കൂട്ടറിനുടത്ത്കൂടി എടുത്തതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ റോഡിലേക്ക് വീഴുകയും ഈ ലോറിയുടെ ചക്രം ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറി ഇറങ്ങിയതായാണ് എന്ന് പറയുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ ഉണ്ണികൃഷ്ണൻ മരിച്ചു.തൃശ്ശൂർ കുട്ടനെല്ലൂരിലെ ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ ആണ് മരിച്ച ഉണ്ണികൃഷ്ണൻ.നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി.വാഹനത്തെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.മൃതദേഹം പാലക്കാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.മൂന്ന് ദിവസത്തിനുള്ളിൽ ടോൾ പ്ലാസക്ക് സമീപം നടന്ന രണ്ടാമത്തെ അപകട മരണമാണിത്.
