വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു.


തൃശൂർ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാത വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി.തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്.
കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം മർദ്ദിച്ച് സ്വർണ്ണം കവരുകയായിരുന്നു എന്നാണ് പരാതി.
കുതിരാനുസമീപം വഴുക്കും പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരുസംഘം തടഞ്ഞശേഷം
ഇരുവരേയും അവരുടെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺസണ്ണിയെ റോഡിൽ ഇറക്കിവിട്ടു. സുഹൃത്തുമായി സംഘം
കടക്കുകയായിരുന്നു. അരുൺസണ്ണിക്ക്
ക്രൂരമായി മർദ്ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.10 അംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന സൂചന.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *