ചിറ്റിലഞ്ചേരി: മേലാർക്കോട് ചിറ്റിലഞ്ചേരി കോന്നല്ലൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ അന്തരിച്ചു. കോന്നല്ലൂർ പരേതനായ ഹംസയുടെ മകൻ സലീ(44) മാണ് കുവൈറ്റിലെ ഫർവാനിയയിൽ താമസസ്ഥലത്ത് വെച്ച് അന്തരിച്ചത്.
ഫർവാനിയ റുബി കോർണർ റെസ്‌റ്റോറൻ്റിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം ശനിയാഴ്ച്ച നാട്ടിലെത്തിക്കും.
തുടർന്ന് ഖബറടക്കം കല്ലത്താണി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മാതാവ് : ലൈല
ഭാര്യ : സീനത്ത്
മകൻ : അമീർ
സഹോദരങ്ങൾ : ഷെമീർ, ഷക്കീല.
