ചിറ്റിലഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.

ചിറ്റിലഞ്ചേരി:മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത ചിറ്റിലഞ്ചേരി നീലിച്ചിറ വളവിൽ ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്നും പോകുന്ന ബസും പൊള്ളാച്ചിയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനോടുവിലാണ് പുറത്തിടുത്തത്.പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ല.
പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *