
വടക്കഞ്ചേരി:മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ്സ് യാത്രക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നൽകി.മഹിളാ കോൺഗ്രസ്സ് വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു.മുൻ എം പി രമ്യാഹരിദാസ്, ജില്ലാ പ്രസിഡന്റ് സിന്ധു,പുണ്യാകുമാരി,കവിതാ മണികണ്ഠൻ,സാവത്രി ലക്ഷ്മൺ,ബ്ലോക്ക് പ്രസിഡന്റ് ശാന്ത തുടങ്ങിയവർ പ്രസംഗിച്ചു.പ്രിയാ സുരേഷ് സ്വാഗതവും സ്വീകരണത്തിന് ജെബി മേത്തർ നന്ദിയും പറഞ്ഞു.

