ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം:അഭിമുഖം 14ന്
സിഡിറ്റിന്റെ എഫ്.എം.എസ്.എം.വി.ഡി പ്രൊജക്റ്റിന്റെ ഭാഗമായി ആര്‍.ടി.ഒ പാലക്കാട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പാലക്കാട് ആര്‍.ടി.ഒ ഓഫീസില്‍ നടക്കും. സമാനമായ ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. അര്‍ഹരായവര്‍ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍:8138911651.

