
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി വിജയത്തിന് ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരി പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ ഒക്ടോബര്‍ 31ന് മുമ്പ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കണം. അപേക്ഷ വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.സി കോഡ് സഹിതമുളള ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും നല്‍കേണ്ടതാണ്.

