മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്


വടക്കഞ്ചേരി – വാളയാർ ദേശീയപാതയിൽ മംഗലം കരുവപ്പാടത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് 2 പേർക്ക് പരിക്ക്.
വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മുളകുന്നത്ത് കാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.തിങ്കളാഴ്ച കാലത്ത് ആറരയോടെയാണ് അപകടം. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുന്ന റോഡിലേക്ക് മറിയുകയായിരുന്നു.
ഈ സമയത്ത് മറ്റു വാഹനങ്ങൾ എതിശയിൽ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
പരിക്കേറ്റവരെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *