വയനാട്ടിൽ ആദിവാസി യുവാവിനോട് കൊടും ക്രൂരത;അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു


മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർ‌ദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു.
മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *