
കൊമ്പഴ: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത കൊമ്പഴയിൽ മിനിലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റു. പോണ്ടിച്ചേരി സ്വദേശി പാളാഞ്ചി (28) ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട മിനിലോറി ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയാണ് പുറത്തെടുത്തത്.

