
വടക്കഞ്ചേരി:സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി കിഴക്കഞ്ചേരി പുത്തൻകുളമ്പിൽ ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കിഴക്കഞ്ചേരി ഹോമിയോ ആശുപത്രിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡംഗം സുനിത നാരായണൻ അധ്യക്ഷയായി.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ ശ്രീവാലസ്, ഡോ.പി എസ് ഷാജേഷ്, ഡോ.ശ്രുതിദാസ് എന്നിവർ സംസാരിച്ചു.

