വടക്കഞ്ചേരി:ടൗണിൽ അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു അച്ഛൻ രാജന് പരിക്കേറ്റു.വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷിദാസ് ആണ് മരിച്ചത്. അച്ഛൻ രാജശേഖരനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഏഴരയോടെ വടക്കഞ്ചേരി ടൗണിൽ എച്ച്ഡിഎഫ്സി ബാങ്ക്ന് മുൻവശത്ത് ആയിരുന്നു അപകടം. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച
𝐊𝐋𝟓𝟏 𝐍 𝟖𝟏𝟐𝟎 ബൈക്കിൽ ഇരിക്കുകയായിരുന്നു. കഷ്ണദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.
