ശ്രീ കുറുംബ ട്രസ്റ്റിന്റെ 𝟑𝟎 മത് സ്ത്രീധന രഹിത സമൂഹ വിവാഹം ശനിയാഴ്ച നടക്കും

വടക്കഞ്ചേരി: ശ്രീ കുറുംബ ട്രസ്റ്റിന്റെ 𝟑𝟎 മത് സ്ത്രീധന രഹിത സമൂഹ വിവാഹം 𝟓 ശനിയാഴ്ച നടക്കും.കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 𝟏𝟑 നിർധന യുവതികളാണ് മൂലങ്കോട് ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുക.രാവിലെ 𝟗.𝟑𝟎 ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.𝟐𝟎𝟎𝟑-മുതലാണ് പി എൻസി മേനോൻ ചെയർമാനായിട്ടുള്ള ശ്രീകുറുംബട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികൾക്ക് വിവാഹം ചെയ്ത് കൊടുക്കുവാൻ തുടങ്ങിയത്.
ഇതുവരെ 𝟔𝟗𝟕 യുവതികളാണ് സമൂഹ വിവാഹത്തിന്റെ ഭാഗമായി വിവാഹിതരായിട്ടുള്ളത്.
ശ്രീകുറുംബ ട്രസ്റ്റി എ ആർ കുട്ടി, സീനിയർ മാനേജർ പരമേശ്വരൻ പി, സോഷ്യൽ എംപവർമെന്റ് മാനേജർ ഹരിദാസ് എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *