കുതിരാൻ. ദേശീയപാത കൊമ്പഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കണ്ണമ്പ്ര കാരപൊറ്റ സ്വദേശിനി ശിശിരയ്ക്കാണ് (27) പരിക്കേറ്റത്. കാലിനു സാരമായി പരിക്കേറ്റ ഇവരെ 108 ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് 7 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.
