വടക്കഞ്ചേരി: പ്രഷർ പമ്പ് മെഷിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്.ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അമിത, മകൾ: എലനോർ (രണ്ടര), അച്ഛൻ: ലൂക്കോസ്, അമ്മ: ഷേർലി, സഹോദരങ്ങൾ: ലിയ (കാനഡ), ലിഷ ( ബാംഗ്ലൂരു). സംസ്ക്കാരം പിന്നീട്
