കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരുക്കേറ്റു

ചിറ്റിലഞ്ചേരി: കാട്ടുപന്നിയിടിച്ച്
ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്. വലിയകോഴിപ്പാടം കുണ്ടുകാട് കൃഷ്ണന്റെ മകൻ ബിജു (42) വിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 8 മണിയോടെ വലിയകോഴിപ്പാടത്താണ് സംഭവം. ബസ് വർക്ഷോപ് ജീവനക്കാരനായ ബിജു വർക്ഷോപ്
അടച്ച് വീട്ടിലെത്തിയതിനു ശേഷം വീണ്ടും ഒരു ബസ് തകരാറിലായെന്ന ഫോൺ വന്നപ്പോൾ അത് നോക്കാൻ വീട്ടിൽ നിന്നു ബൈക്കിൽ വരുന്നതിനിടെ റോഡ് കുറുകെ കടക്കുകയായിരുന്ന പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. കയ്യിലും കാലിലും പരുക്കേറ്റതിനെത്തുടർന്ന് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ
തേടി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *