വടക്കഞ്ചേരി: ശ്രീ കൊടിക്കാട്ട്കാവ് ഭഗവതി ക്ഷേത്ര വേലയ്ക്ക് കൊടിയേറി. കാലത്ത് ഗണപതി ഹോമം തുടർന്ന് ധാര, ഉച്ചപൂജ, എന്നിവ ഉണ്ടായിരുന്നു വൈകിട്ട് പുഴക്കലിടം രാജ സ്വരൂപത്തിൽ നിന്നും ഗജവീരന്റെയും വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് തിരുതാലി എഴുന്നള്ളിച്ചു. സോപാന സംഗീതത്തിനുശേഷം ഭഗവതി പ്രതിഷ്ഠയിൽ തിരുതാലി ചാർത്തി ദീപാരാധനയും ഉണ്ടായിരുന്നു. തുടർന്ന് രാത്രി എട്ടുമണിയോടെ ദേശവേലയ്ക്ക് തൃക്കൊടിയേറ്റും നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ മനയ്ക്കൽസതീശൻ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേൽശാന്തി രാമകൃഷ്ണ ഭട്ടിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്
മാർച്ച് 23നാണ് വടക്കഞ്ചേരി ശ്രീ കൊടിക്കാട്ട് കാവ് ദേശവേല ആഘോഷം.
