കണ്ണമ്പ്രയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വടക്കഞ്ചേരി: ലഹരിയാവാം,
കളിക്കളങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി
ക്യൂബൻസ് കണ്ണമ്പ്ര ടീം കണ്ണമ്പ്ര പഞ്ചായത്ത്‌ ടർഫിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ
ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സോമസുന്ദരൻ അധ്യക്ഷത വഹിച്ചു.കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
എം സുമതി ടീച്ചർ,പഞ്ചായത്തംഗം ആർ.നിഖിൽ,
എം.കൃഷ്ണദാസ്, ശ്രീധരൻ,സി.സജിത്,
ആർ.ബാബു,എസ്.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.ഫൈനൽ മത്സരത്തിൽ തൃശ്ശൂർ ഇ സി എഫ് സിയെ പരാജയപ്പെടുത്തി കണ്ണമ്പ്ര ചല്ലിപ്പറമ്പ് സോഷ്യലിസ്റ്റ് കലാസമിതി ടീം വിജയികളായി.
ടൂർണമെന്റിൽ നിന്നും ലഭിച്ച ലാഭവിഹിതം പാൻക്രിയാറ്റയ്‌റ്റിസ് രോഗം ബാധിച്ചു കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പുതുക്കോട്, അപ്പക്കാട് സ്വദേശി അഭിജിത്തിന്റെ ചികിത്സക്കായി കൈമാറി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *