തിരുവറ മഹാദേവ ക്ഷേത്രത്തിൽ കുംഭാഭിഷേക ചടങ്ങുകളുടെ നോട്ടീസ് പ്രകാശനം ചെയ്തു

കിഴക്കഞ്ചേരി: തിരുവറ മഹാദേവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളുടെ നോട്ടീസ് പ്രകാശനം ക്ഷേത്രം തന്ത്രി മേലേടത്ത് മന മാധവൻ നമ്പൂതിരി, മുൻമേൽശാന്തി താമരശ്ശേരി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിച്ചു.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി എ മിനി, കുംഭാഭിഷേക കമ്മിറ്റി പ്രസിഡണ്ട് ടി കെ ഹരിദാസ്, സെക്രട്ടറി ടി വി ചെന്താമരാക്ഷൻ, തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ 23 നാണ് നവീകരണ അഷ്ടബന്ധ മഹാകുംഭാഭിഷേകം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *