വടക്കഞ്ചേരി: അര ലിറ്ററിന്റെ 25 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി വെള്ളിക്കുളമ്പ് കൂട്ടപ്പുര വീട്ടിൽ പ്രസാദ് (39) അറസ്റ്റിലായത്. വെള്ളിക്കുളമ്പ് ഭാഗത്ത് പോലീസ് പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടുകയായിരുന്നു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രസാദിനെ റിമാൻഡ് ചെയ്തു.
