വടക്കഞ്ചേരി: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കിഴക്കഞ്ചേരി സ്വദേശിയായ നിയമവിദ്യാർത്ഥി മരിച്ചു.കിഴക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ ജിനു (21) ആണ് മരിച്ചത്.ചെന്നൈ അംബേദ്ക്കർ ലോകോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ്.ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.ജിനുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കുണ്ട്. ജിനുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് ഐവർമഠത്തിൽ. അച്ഛൻ: വിജയകുമാർ അമ്മ: വിജയകുമാരി സഹോദരൻ: ജിബിൻ
