വടക്കഞ്ചേരി: ആധുനിക സൗകര്യങ്ങളോടുകൂടിയ വഴിയോര വിശ്രമ കേന്ദ്രം ‘ടേസ്റ്റ് ഓഫ് പാലക്കാട്’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നാടിന് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്തിൻ്റെ 2024 -2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക സൗകര്യങ്ങ ളോട് കൂടിയറെസ്റ്റോറൻ്റ്,ശുചിമുറികൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തി ഭക്ഷണം, വിശ്രമം, വിനോദം എന്നിവയെ കോർത്തിണക്കി വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ടേസ്റ്റ് ഓഫ് പാലക്കാട്
എന്ന ജില്ലാ പഞ്ചായത്ത് ബ്രാൻഡിൽ സ്ഥാപിക്കപ്പെടുന്ന ജനോപകാരപ്രദമായ ബൃഹത് പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഭിലാഷ് കൃഷ്‌ണൻ റിപ്പോർട്ട് അവതരണം നടത്തി.
പരിപാടിയിൽ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത പോൾസൺ,
ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ രാധാകൃഷ്ണൻ,വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ഹുസനാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. ഷാബിറ,ശാലിനി കറുപ്പേഷ്, കെ.പി ശ്രീകല,വാർഡ് അംഗം സതീഷ്‌കുമാർ,സെക്രട്ടറി എം. രാമൻകുട്ടി എന്നിവർ പങ്കെടുത്തു.
