വടക്കഞ്ചേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി. യുവാക്കൾക്ക് സാരമായി പരുക്കേറ്റു.

വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിൽ തേനിടുക്കിൽ വാഹനങ്ങളുടെ കൂട്ടയിടി.അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരുക്കേറ്റു.ഡ്രൈവർ ചായ കുടിക്കാനായി നിർത്തിയ ലോറിക്ക് പിന്നിലേക്ക് ടെമ്പോയും, ഇതിന് പിന്നിലേക്ക് ടിപ്പറും ഇടിച്ച് കയറുകയായിരുന്നു.അപകടത്തെ തുടർന്ന് ടെമ്പേയിലുണ്ടായിരുന്ന യുവാക്കൾ ക്യാമ്പിനിൽ കുടുങ്ങി അഗ്‌നി സുരക്ഷാ സേനയെത്തി ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് യുവാക്കളെ പുറത്തിടുക്കാനായത്. യുവാക്കളെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *